Monday, April 20, 2026

കുണ്ടറ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം നേരിടുന്നതായി പരാതി.

കുണ്ടറ ഗ്രാമപഞ്ചായത്തിലെ നാല് അഞ്ചു വാർഡുകളിലെ മുക്കൂട്, പാലനിരപ്പ്, ചിത്ര ജംഗഷൻ മേഖലയിൽ കുടിവെള്ള ക്ഷാമം നേരിടുന്നതായി നാട്ടുകാരുടെ പരാതി. ജല അതോറിറ്റി വഴിയുള്ള കുടിവെള്ളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ചിത്ര ജംഗ്ഷനിൽ ഉള്ള പഞ്ചായത്ത് കിണർ ശുദ്ധികരിക്കാൻ ഉള്ള നടപടികൾ അടിയന്തിരമായി ഉണ്ടാകണം. പൈപ്പ് ലൈനിൽ ആഴ്ചകൾ പിന്നിട്ടിട്ടും കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയാണ്.

കുണ്ടറ ഗ്രാമപഞ്ചായത്തിന്റെ മുളവന ഒന്നാം വാർഡിലെ ഇരുനിലമുക്ക്, മാടൻകാവ്, ആനക്കൂഴി, കാവുവിള, വാറുർ, പളളിയാറ, മണപ്പുറം, പാറ്റൂർകോണം, വലിയറ, മുല്ലശ്ശേരി, പ്ലാവിളമുക്ക്, കുണ്ടറവിളമുക്ക്, കഠിനാപൊയ്ക തുടങ്ങിയ പ്രദ്ദേശങ്ങളിലും കൂടിവെള്ള ക്ഷാമം അതിരൂക്ഷമായി നേരിടുകയാണെന്നും പരാതിയുണ്ട്.

ഭൂഗർഭജല ശ്രോദ്ധസ് കുറഞ്ഞ പ്രദ്ദേശമായ മുളവനയിൽ കിണറുകൾ വറ്റിവരളുകയാണ്. പൈപ്പിലൂടെ ലഭിക്കുന്ന കൂടിവെള്ളത്തെയാണ് ജനങ്ങൾ പ്രധാനമായും ആശ്രയിച്ചു പോകുന്നത്. ആഴ്ചയിൽ ഒരു ദിവസം വാട്ടർ ആതോറിറ്റി വഴി നൽകികൊണ്ടിരിക്കുന്ന കൂടിവെളളം മുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞിരിക്കുകയാണ്. വേനൽക്കാലമായാൽ മുളവനയിൽ ഉയർന്ന പ്രദേശങ്ങളിൽ ഒരു തുള്ളി ജലം പോലും ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കാലഹരണപ്പെട്ട പൈപ്പുകൾ പൊട്ടി കൂടിവെള്ളം പാഴാകുന്നത് നിത്യ സംഭവമാണ്.

വേന്തിയോട് വളവിൽ ഒന്നര വർഷമായി പെട്ടിയ പൈപ്പ് നിരവധി തവണ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും പൈപ്പിലെ ചോർച്ച അടയ്ക്കാൻ നാളിതുവരെയായും കഴിഞ്ഞിട്ടില്ല. അമ്പതിൽ പരം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന കഠിനാപൊയ്ക ഉന്നതിയിൽ ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ച കൂടിവെള്ള പദ്ധതിയുടെ പരിപാലനം നടത്തേണ്ട ഗുണഭോത്ക്തൃ സമിതിയുടെ പ്രവർത്തനം നിർജ്ജീവമായതിനാൽ കുഴൽ കിണറും ജലസംഭരണിയും കാടുകയറി നശിക്കുകയാണ്.

പൊതുമരാമത് വകുപ്പിന്റെ അനാസ്തമൂലം മുളവന പള്ളിമുക്കിൽ സ്ഥാപിച്ച കുടിവെള്ള വിതരണ ശൃംഖലയിൽപ്പെട്ട വാൽവ് മൂടി അതിന് മുകളിലായി കോൺഗ്രീറ്റ് ചെയ്യത് റോഡിന്റെ വീതി കൂട്ടിയതിനാൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. റോഡ് നിർമ്മാണത്തെ തുടർന്ന് പൈപ്പ്ലൈൻ നശിച്ചുപോയതിനാൽ കൂടിവെള്ളം കിട്ടാതിരിക്കുകയാണ് പള്ളിയറ കാവുവിള നിവാസികൾ. കുടിവെള്ളം വിതരണത്തിൽ വാട്ടർ അതോറിയുടെ ഭാഗത്തു നിന്നും തികഞ്ഞ അനാസ്ഥയാണെന്ന്‌ വാർഡു മെമ്പർ സരിനി അനിൽ പറഞ്ഞു.

കുടിവെള്ള വിതരണം കൃത്യമായി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണകളായി വാട്ടർ അതോറിട്ടി കൊട്ടാരക്കര എക്സിക്യൂട്ടീവ്‌ എഞ്ചിനീയേർക്കും കുണ്ടറ സെക്ഷൻ അസിസ്റ്റ്ന്റ് എഞ്ചിനിയർക്കും പരാതി നൽകിയിരുന്നു. കുണ്ടറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 14 വാർഡിലെയും മെമ്പർമ്മാരും രണ്ട് ദിവസം മുമ്പ് കുണ്ടറ വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസിൽ പോയി അസിസ്റ്റന്റ് എഞ്ചിനിയറുമായി ചർച്ച നടത്തിയിരുന്നു. കൂടിവെള്ളം ലോറിയിൽ കൊണ്ടുവന്നു വിതരണം ചെയ്യുവാൻ പഞ്ചായത്ത് നടപടികൾ ആരംഭിച്ചതായി വാർഡ് മെമ്പർ സരിനി അനിൽ പറഞ്ഞു.

മുൻ വർഷങ്ങളിലേക്കാൾ കടുത്ത വേനൽ മൂലം ജനങ്ങൾ കുടിവെള്ളം വിലകൊടുത്തു വാങ്ങേണ്ട സ്ഥിതിയിലാണ്. മുൻ വർഷങ്ങളിൽ ഏപ്രിൽ മാസത്തോടുകൂടി വേനൽ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ അങ്ങനെ മഴ ലഭിക്കുന്നുമില്ല എന്നതാണ് കുടിവെള്ള ക്ഷാമത്തിന് പ്രധാന കാരണം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts