Monday, August 3, 2026

അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനിയേഴ്സിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് പുരസ്‌ക്കാരത്തിന് അർഹനായി ഡോ.പി.കിഷോർ

കൊല്ലം : അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനിയേഴ്സ് റീജൻ10-ൻ്റെ 2026ലെ ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് മെഡൽ പുരസ്കാരത്തിന് ഡോ.പി.കിഷോർ അർഹനായി. ഈ ബഹുമതി കൈവരിക്കുന്ന ആദ്യ മലയാളിയാണ് കൊല്ലം സ്വദേശിയായ ഡോ.പി.കിഷോർ. 174 രാജ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരാണ് പുരസ്‌ക്കാരത്തിന് അർഹരായത്.

വിദ്യാർഥി സമൂഹത്തിനായി വിവിധ കോൺഫറൻസുകൾക്ക് തുടക്കമിട്ടതും അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനിയേഴ്സിന്റെ സ്റ്റുഡന്റ് ചാപ്റ്ററുകൾ സ്ഥാപിക്കുന്നതിനും അവയുടെ വളർച്ചയ്ക്കും നേതൃത്വം നൽകിയതും വിദ്യാർഥികളുടെ ഉപദേഷ്ടാവായും വിജ്ഞാന-നൈപുണ്യ വികസന രംഗത്തെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം. 2025മുതൽ അമേരിക്കൻ സൊസൈറ്റി ഓഫ് സിവിൽ എൻജിനിയേഴ്സിന്റെ ഇന്ത്യ സെക്ഷൻ സതേൺ റീജിയൻ ശാഖയുടെ ഇലക്റ്റഡ് പ്രസിഡൻ്റാണ്. 2023മുതൽ 2025വരെ ട്രഷററായി പ്രവർത്തിച്ചിരുന്നു. കൊല്ലം സ്വദേശിയാണ് ഡോ.പി.കിഷോർ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts