Tuesday, April 14, 2026

കൊല്ലം പൂരം പ്രഥമ മാധ്യമ പുരസ്ക്കാരം രാജീവിനും ഹസ്താമലകനും.

കൊല്ലം : ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ ഭാഗമായി നടന്നു വരുന്ന കൊല്ലം പൂരത്തിൻ്റെ പ്രഥമ മാധ്യമ പുരസ്ക്കാരം പ്രഖ്യാപിച്ചു. 2025 ലെ കൊല്ലം പൂരത്തിൻ്റെ പത്രങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിൽ പ്രഥമ പുരസ്‌കാരം രണ്ടു പേർക്ക് നൽകാനാണ് തീരുമാനം. രണ്ടു പത്രങ്ങളാണ് 2025 ലെ കൊല്ലം പൂരത്തിൻ്റെ വിശേഷങ്ങൾ സമഗ്രമായി നൽകിയത്.

ആഹാ…. എന്തൊരഴക് എന്ന തലക്കെട്ടിൽ മാതൃഭൂമിയിൽ വന്ന കൊല്ലം പൂരം വാർത്തകൾക്ക് റിപ്പോർട്ടർ രാജീവ് ചാത്തിനാംകുളത്തിനും പൂരം വീരം എന്ന തലക്കെട്ടിൽ വന്ന വാർത്തയ്ക്ക് മലയാള മനോരമയിലെ ജി.ഹസ്താമലകനുമാണ് പ്രഥമ പുരസ്‌കാരം.

കൊല്ലം പൂരം വേദിയിൽ മന്ത്രി ചിഞ്ചുറാണി പുരസ്‌കാരങ്ങൾ സമ്മാനിക്കും. ഇത്തവണത്തെ പൂരം റിപ്പോർട്ടിങിനും മികച്ച ഫോട്ടോഗ്രാഫർക്കും ദൃശ്യ മാധ്യമത്തിനുള്ള പുരസ്‌കാരം 2027ലെ പൂരത്തിന് സമ്മാനിക്കും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts