Wednesday, August 5, 2026

ജില്ലാതല ദുരിതാശ്വാസ ശേഖരണ കേന്ദ്രം കൊല്ലം ശ്രീനാരായണ കോളേജിൽ പ്രവർത്തനം തുടങ്ങി; സഹായവുമായി ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി.

കൊല്ലം : കേരളത്തിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനായി കേരള യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീമിന്റെ (എൻ എസ് എസ് യൂണിറ്റ് 27 എ &ബി ) നേതൃത്വത്തിൽ ജില്ലാതല ദുരിതാശ്വാസ സാധന ശേഖരണ കേന്ദ്രം ഇന്ന് കൊല്ലം ശ്രീനാരായണ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് വിവിധ സംഘടനകളും പൊതുജനങ്ങളും സഹായസാധനങ്ങളുമായി എത്തി.

കേരളത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ കൊല്ലം ശ്രീനാരായണ കോളേജ്, അക്കാദമിക മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായ സ്ഥാപനമാണ്. കോളേജിലെ നാഷണൽ സർവീസ് സ്കീം
(എൻ എസ് എസ് യൂണിറ്റ് 27 എ &ബി ) വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.

ജില്ലാതല ശേഖരണ കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി കെ പി എ ) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച വസ്ത്രങ്ങളും മറ്റ് അവശ്യസാധനങ്ങളും പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നതിനായി ശേഖരണ കേന്ദ്രത്തിൽ കൈമാറി.

ഇന്ന് കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. ഷിബു റാവുത്തർ സംഘടനയുടെ നേതൃത്വത്തിൽ സമാഹരിച്ച സഹായസാധനങ്ങൾ കൊല്ലം ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ. എസ്.ലൈജുവിന് കൈമാറി.

ഡോ. ലൈജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ശ്രീമതി. അർച്ചന പി ജെ, ഡോ. ശ്രുതി. എൻ. ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക്,ജോയിന്റ് സെക്രട്ടറി അലക്സാണ്ടർ സെബാസ്റ്റ്യൻ,റാവുത്തർ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും കൊല്ലം ജില്ലാ പ്രസിഡന്റുമായ നൗഷർ റാവുത്തർ, കേരള സിവിൽ ഡിഫൻസ് സേന കടപ്പാക്കട നിലയം വാർഡൻ മുഹമ്മദ് സുഹൈൽ, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറിമാരായ ജയകുമാർ, അഭിഷേക്, എൻ എസ് എസ് വോളണ്ടിയർമാരും ചടങ്ങിൽ സജീവ സാന്നിധ്യമായി. പരിപാടിക്ക് ഡോ. അശ്വതി ചന്ദ്രഭാനു, നന്ദി രേഖപ്പെടുത്തി.

വരും ദിവസങ്ങളിലും പത്തനംതിട്ട ഉൾപ്പെടെയുള്ള പ്രളയബാധിത മേഖലകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ശുചിത്വ സാമഗ്രികൾ ഉൾപ്പെടെയുള്ള ദുരിതാശ്വാസ സഹായങ്ങൾ വിവിധ സംഘടനകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ വിപുലമാക്കുമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
“ദുരിതത്തിലായ സഹജീവികൾക്കൊപ്പം നിൽക്കുക എന്നത് ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്വമാണ്. എല്ലാവരും ഈ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളികളായി പരമാവധി സഹായങ്ങൾ നൽകണം” എന്ന് ചടങ്ങിൽ പങ്കെടുത്തവർ അഭ്യർഥിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts