Monday, August 3, 2026

കൊല്ലക്കാർക്കിത് അഭിമാന നിമിഷം; പള്ളിത്തോട്ടം സ്വദേശി പ്രദീപിന്റെ ഹൃദയം പിടയുന്ന വാക്കുകൾ

കൊല്ലത്തു നിന്നും കടലിന്റെ മക്കൾ ജീവൻ പണയംവെച്ച് പത്തനംതിട്ട റാന്നിയിലെ പ്രളയ മേഖലയിൽ എത്തിക്കഴിഞ്ഞു. അവരുടെ കൈകളിൽ ഏറെ പ്രതീക്ഷയർപ്പിച്ച് ഒരു നാട് മുഴുവൻ കാത്തിരിക്കുകയാണ്.

ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തിനായി എത്തിയ മനുഷ്യരെ കൂടപ്പിറപ്പായി കാണുന്ന കടലിന്റെ മക്കളോട് അവതാരകന്റെ ചോദ്യത്തിന് മറുപടി നൽകുന്ന കൊല്ലം പള്ളിത്തോട്ടം സ്വദേശിയുടെ വാക്കുകൾ കേട്ടാൽ കണ്ണും നിറയും മനസ്സും വിതുമ്പും.

അവതാരകൻ : ചേട്ടാ, മഴ വന്നപ്പോൾ നമ്മൾ കടലിന്റെ മക്കൾ വേണം എല്ലാവർക്കും അല്ലെ.
പ്രദീപ് : തീർച്ചയായിട്ടും, നമ്മൾ കടലിന്റെ മക്കൾ എന്ന് പറഞ്ഞു വേർതിരിച്ചു കാണണ്ട.. നമ്മൾ എല്ലാരും ഒരു മക്കളാ.. പൊലീസുകാര് എല്ലാരും ഒരു മക്കളാ.. പ്രളയം വരുമ്പോളൊക്കെ നമ്മളൊക്കെ കാണത്തുള്ളു.

അവതാരകൻ : നിങ്ങളെ കുറ്റം പറയുകയായിരുന്നല്ലേ കഴിഞ്ഞ പ്രളയത്തിൽ.
പ്രദീപ് : അതിന് നമുക്ക് പ്രശനം ഇല്ല, നമ്മൾ തീർച്ചയായിട്ടും വരും.. അത്രേയുള്ളു നമ്മൾ.
അവതാരകൻ : നിങ്ങൾ കൊല്ലത്തു നിന്നാണോ വന്നത്.
പ്രദീപ് : കൊല്ലം പള്ളിത്തോട്ടത്തിൽ നിന്നാണ് വരുന്നത്.
അവതാരകൻ : ഒരു ടീമേ വന്നിട്ടുള്ളോ.
പ്രദീപ് : അല്ല ഞങ്ങൾ പെട്ടെന്ന് ഇങ്ങു കേറിവന്നു. ബാക്കിയുള്ളവർ വരുന്നുണ്ട്.
അവതാരകൻ : സ്വന്തം ജീവൻ പണയം വെച്ച് രക്ഷിക്കാനായിട്ട് ഇറങ്ങിയേക്കുകയാണ്.
പ്രദീപ് : തീർച്ചയായിട്ടും.
അവതാരകൻ : കഴിഞ്ഞ തവണയും വന്നിട്ടുണ്ടായിരുന്നോ ഇവിടെ.
പ്രദീപ് : ഇല്ല, ഞാൻ ചെങ്ങന്നൂരും എടത്വയിലും ആയിരുന്നു അന്ന് പോയത്.

അവതാരകൻ : അങ്ങനെ നമ്മുടെ കടലിന്റെ മക്കൾ രണ്ടുംകല്പിച്ചു എത്തിയിട്ടുണ്ട് അവർ അവരുടെ ജോലി കൃത്യമായി ചെയ്യും.

ആരുടേയും ജീവൻ നഷ്ടപ്പെടാതെ ഇവരുടെ ദൗത്യം പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts