Monday, June 1, 2026

കാരുണ്യത്തിന്റെ കൈത്താങ്ങ്: നിർധന കുടുംബത്തിന് വീടൊരുക്കി പുത്തൂർ റോട്ടറി ക്ലബ്ബ്

പുത്തൂർ വെണ്ടാർ സ്വദേശികളായ നിർധന കുടുംബത്തിനു പുത്തൂർ റോട്ടറി ക്ലബ്ബ് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറ്റം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ടീന ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഷിബു രാഘവൻ അധ്യക്ഷത വഹിച്ചു. കുളക്കട പഞ്ചായത്ത് പ്രസിഡന്റ് പി.പ്രിയ, വൈസ് പ്രസിഡന്റ് അജികുമാർ, റോട്ടറി സെക്രട്ടറി ബിജു കളീലുവിള, ട്രഷറർ അരാഫത്ത്, ക്ലബംഗങ്ങളായ ഡോ.സി.എസ്.സാജൻ, ബാബു കിരിയൻ, ദിനേശ് ചന്ദ്രൻ, ജോയി, ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.

വീട് വയ്ക്കാൻ 8 സെന്റ് സ്‌ഥലം സൗജന്യമായി നൽകിയ ചുങ്കത്തറ ജോസ് കോട്ടേജിൽ ഗ്രേസിക്കുട്ടിയെയും റോട്ടറി ക്ലബ്ബിന്റെ പേരിൽ സ്വന്തം ചെലവിൽ വീട് വച്ചു നൽകിയ റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ട് ‘അഭയ’യുടെ ചെയർമാനും പുത്തൂർ റോട്ടറി ക്ലബ് അംഗവുമായ മാത്യൂസ് തോമസ് മുള്ളിക്കാട്ടിലിനെയും ആദരിച്ചു.

കിടപ്പുരോഗിയായ ഗൃഹനാഥനും വീട്ടുജോലി ചെയ്തു കുടുംബം പുലർത്തുന്ന ഭാര്യയും സ്കൂൾ വിദ്യാർഥിയായ മകനും ഉൾപ്പെടുന്ന കുടുംബത്തിനാണ് വീട് വച്ചു നൽകിയത്. 600 ചതുരശ്ര അടി വിസ്‌തീർണത്തിൽ 2 കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയും ഉൾപ്പെടുന്ന വീടിനു 8 ലക്ഷം രൂപ ചെലവായി.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts