കുണ്ടറ 26.05.2026: കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ എത്തുന്ന രോഗികൾക്കായി ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു. ആശുപത്രിയിലേക്ക് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി വാങ്ങിയ വാഹനത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡയാലിസിന് എത്തുന്നവർ ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിടുന്നവരാണ്. ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തിയാൽ വളരെ ഉപകാരപ്രദമാകും എന്ന് ഉദ്യോഗസ്ഥർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ലിഫ്റ്റ് സംവിധാനം ഏർപ്പെടുത്തി തരാമെന്ന് മന്ത്രി ഉറപ്പു നൽകിയത്. കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വത്സല സതീശൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിൽകുമാർ, എ. കെ. പ്രസന്നകുമാർ, ശ്രീകുമാർ, ജോൺ ഡാനിയേൽ, ആശുപത്രി സൂപ്രണ്ട് ഡോ. ബാബുലാൽ, രാജു ഡി. പണിക്കർ എന്നിവർ പ്രസംഗിച്ചു പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ 2025 – 26 സാമ്പത്തിക വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 8,28,588 രൂപ വിനിയോഗിച്ച് ആണ് വാഹനം വാങ്ങിത്.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
