Monday, June 1, 2026

മൺട്രോത്തുരുത്തിനെ ടൂറിസം വില്ലേജായി പ്രഖ്യാപിക്കണം; മന്ത്രി പി.സി വിഷ്ണുനാഥിന് നിവേദനം നൽകി കുളത്തൂർ രവി

കുണ്ടറ : മൺട്രോത്തുരുത്തിന്റെ സമഗ്ര ടൂറിസം വികസനവുമായി ബന്ധപ്പെട്ട് ബഹു ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രിയായ പി.സി. വിഷ്ണുനാഥിന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി നിവേദനം നൽകി.

മൺട്രോത്തുരുത്തിലെ പ്രകൃതി ഭംഗിയും ജലസഞ്ചാര സാധ്യതകളും പ്രയോജനപ്പെടുത്തി പ്രദേശത്തെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി വികസിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. ജല ടൂറിസം, ഹോം സ്റ്റേ പദ്ധതി, ഗ്രാമീണ ടൂറിസം, ബോട്ട് സർവീസ് വികസനം, ജെട്ടി നവീകരണം, പാർക്ക് നിർമ്മാണം, ലൈറ്റിംഗ് സംവിധാനം, സാംസ്കാരിക ടൂറിസം പദ്ധതികൾ എന്നിവ നടപ്പാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

ടൂറിസം വികസനത്തിലൂടെ പ്രാദേശിക യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും ചെറുകിട വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നും പരിസ്ഥിതി സൗഹൃദ രീതിയിൽ ടൂറിസം പദ്ധതികൾ നടപ്പാക്കി മൺട്രോത്തുരുത്തിനെ ദേശീയ-അന്തർദേശീയ വിനോദസഞ്ചാര മാപ്പിൽ ഉൾപ്പെടുത്താൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. അഡ്വ അരുൺ അലക്സ്, വെങ്കിട്ട രമണൻ പോറ്റി,അനിൽ പനിക്കവിള, ലിജു വിജയൻ, വി പി സാബു, ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.

ടൂറിസം ഉപജീവനമാർഗമാക്കിയ നിരവധിയായ വള്ളക്കാർക്ക് അംഗീകൃത കടവുകൾ ഏർപ്പെടുത്തണമെന്നും ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്നും കുളത്തൂർ രവി നിവേദനത്തിൽ ആവശ്യപ്പെട്ടു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts