Monday, June 1, 2026

കൊടിക്കുന്നിൽ സുരേഷ് എംപി നയിച്ച ജനകീയ പോരാട്ടം വിജയിച്ചു… കെ-റെയിൽ പദ്ധതി റദ്ദാക്കി.

കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശങ്കകളും പ്രതിഷേധങ്ങളും അവഗണിക്കാതെ, ജനങ്ങൾക്കൊപ്പം ഉറച്ച നിലപാട് സ്വീകരിച്ച് പുതിയ യുഡിഎഫ് സർക്കാർ കെ-റെയിൽ പദ്ധതി റദ്ദാക്കിയ തീരുമാനം ചരിത്രപരമാണ്.

ഈ ജനകീയ വിജയത്തിന് പിന്നിൽ തുടക്കം മുതൽ ശക്തമായ ശബ്ദമായി നിലകൊണ്ട നേതാവാണ് കൊടിക്കുന്നിൽ സുരേഷ് എംപി. കേരളത്തിൽ ആദ്യമായി കെ-റെയിൽ വിരുദ്ധ ജനകീയ മുന്നണിക്കൊപ്പം തുറന്ന നിലപാട് സ്വീകരിച്ച നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നും ശ്രദ്ധേയമായിരിക്കും.

ആലപ്പുഴയിലെ നൂറനാട്, ചെങ്ങന്നൂരിലെ മുളക്കുഴ, ചങ്ങനാശ്ശേരിയിലെ മാടപ്പള്ളി ഉൾപ്പെടെയുള്ള സമരഭൂമികളിൽ ജനങ്ങളോടൊപ്പം നിന്ന് ശക്തമായ നേതൃത്വം നൽകിയ അദ്ദേഹം, ഭൂമിയും വീടും ജീവിതോപാധികളും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് വലിയ ആത്മവിശ്വാസമാണ് പകർന്നത്.

ജനങ്ങളുടെ വികാരങ്ങൾക്ക് ഒപ്പം നിന്ന ആ രാഷ്ട്രീയ നിലപാടിനും സമര നേതൃത്വത്തിനും ഇന്ന് ലഭിച്ച അംഗീകാരമാണ് കെ-റെയിൽ പദ്ധതി റദ്ദാക്കിയ തീരുമാനം. ഈ ജനകീയ വിജയത്തിന് നേതൃത്വം നൽകിയ സമരനായകൻ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts