Tuesday, May 5, 2026

ജില്ലാതല നഴ്‌സസ് വാരാഘോഷം; ഉദ്ഘാടനം ആറിന്

കൊല്ലം : ജില്ലാതല നഴ്‌സസ് വാരാഘോഷം ജില്ലയിൽ മെയ് 6 മുതൽ 12 വരെ സംഘടിപ്പിക്കും. ആറിന് രാവിലെ 9 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന സമാരംഭ സമ്മേളനം കവി എൻ എസ് സുമേഷ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എ.എൽ ഷീജ അധ്യക്ഷയാകും.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ കലാ-കായിക-ക്വിസ് മത്സരങ്ങൾ, സെമിനാർ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തും. 12ന് സി കേശവൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന സമാപന സമ്മേളനം കാഥികൻ വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്യും.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts