കൊല്ലം : കേരള കൗമുദിയുടെ 2025–26 വർഷത്തെ ബെസ്റ്റ് അച്ചീവർ അവാർഡ് കൊല്ലം ബ്യൂറോ റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാറിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച പത്രാധിപർ കെ. സുകുമാരൻ അനുസ്മരണ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ആർ. ശങ്കറിന്റെ മകനും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റുമായ മോഹൻ ശങ്കർ പുരസ്കാരം കൈമാറി.
കേരള കൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, കൊല്ലം പ്രസ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി. പ്രേം, കേരള കൗമുദി ബ്യൂറോ ചീഫ് ബി. ഉണ്ണിക്കണ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്. അജയകുമാർ എന്നിവർ സംസാരിച്ചു.
മികച്ച സ്പെഷ്യൽ സ്റ്റോറികളിലൂടെ ശ്രദ്ധേയനായ കോട്ടാത്തല ശ്രീകുമാറിന് മുൻപും നിരവധി മാധ്യമ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നോവലും കവിതാസമാഹാരവും ഉൾപ്പെടെ മൂന്ന് പുസ്തകങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
