ശുചിത്വ മനോഭാവത്തിൽ മാറ്റം ഉണ്ടാവണമെന്നും വീടും പരിസരവും മാത്രമല്ല നാടും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും വനിത-ശിശു വികസന, തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ബീച്ചില്‍ സംഘടിപ്പിച്ച മെഗാ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാലിന്യം പൊതു ഇടങ്ങളിൽ വലിച്ചെറിയുന്ന കാര്യത്തിൽ എല്ലാവരും അച്ചടക്കം പാലിക്കേണ്ടതുണ്ട്. പേര് പോലും കേൾക്കാത്ത പുതിയ രോഗങ്ങളും വൈറസുകളുമാണ് ഓരോ ദിവസവും കടന്നുവന്നുകൊണ്ടിരിക്കുന്നത്. നാടും നഗരവും വൃത്തിയോടെ സൂക്ഷിച്ചാൽ മാത്രമേ പുതിയ രോഗങ്ങളുടെ കടന്നുവരവ് നിയന്ത്രിക്കാനാവൂ. ഇക്കാര്യത്തിൽ നാടിനോട് പ്രതിബദ്ധതയോടെയുള്ള സമീപനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

നഗരസഭാ ശുചീകരണ തൊഴിലാളികളുടെ ആരോഗ്യം പ്രധാനമാണെന്നും ശുചീകരണ പ്രവർത്തികൾക്ക് അവർക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭ പദ്ധതി വെക്കണമെന്നും മേയറോട് മന്ത്രി പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
