കൊല്ലം : മത്സ്യത്തൊഴിലാളികൾക്ക് മത്സ്യഫെഡ് നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലേക്ക് മെയ് 15 വരെ അപേക്ഷിക്കാം. അപകട മരണം സംഭവിക്കുകയോ പൂർണ്ണമായി അംഗവൈകല്യം വരികയോ ചെയ്താൽ 10 ലക്ഷം രൂപ ലഭിക്കും. ചികിത്സാ ചെലവിനായി ഒരു ലക്ഷം രൂപ വരെയും ഭാഗിക അംഗവൈകല്യത്തിന് ശതമാനക്കണക്കിൽ തുകയും ലഭിക്കും.
മരണപ്പെട്ട തൊഴിലാളികളുടെ 25 വയസ്സിൽ താഴെയുള്ള മക്കളുടെ പഠനത്തിനായി ഒരു ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. 18 മുതൽ 70 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. മത്സ്യഫെഡ് അഫിലിയേറ്റഡ് സംഘങ്ങളിൽ അംഗങ്ങളായവർക്കും സ്വയംസഹായ ഗ്രൂപ്പ് അംഗങ്ങൾക്കും 478 രൂപ പ്രീമിയം അടച്ച് മെയ് 15-നകം പദ്ധതിയിൽ ചേരാം. സംഘങ്ങളിൽ അംഗങ്ങളല്ലാത്തവർക്കും താൽക്കാലിക അംഗത്വമെടുത്ത് പദ്ധതിയുടെ ഭാഗമാകാം.
എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും തങ്ങളുടെ വള്ളത്തിലെയും ബോട്ടിലെയും മുഴുവൻ തൊഴിലാളികളെയും, എല്ലാ സ്വയംസഹായ ഗ്രൂപ്പുകളും അവരുടെ മുഴുവൻ അംഗങ്ങളെയും ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : ജില്ലാ ഓഫീസ് – 9526 041 317, ക്ലസ്റ്റർ ഓഫീസുകൾ: വാടി- 9526 042 211, നീണ്ടകര – 9526 041 325, ചെറിയഴീക്കൽ, അഴീക്കൽ – 9526 041 324, ഉൾനാടൻ- 9526 041 072.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
