കൊല്ലം : കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരിയുടെ പരിസ്ഥിതി പദ്ധതിയായ ലവ്ദാതോസി – ഭൂമിക്കൊരു കുട യുടെ ഭാഗമായി ബെൻസിഗർ ഹോസ്പിറ്റലും ബെൻസിഗർ കോളേജ് ഓഫ് നഴ്സിങ്ങും സ്കൂൾ ഓഫ് നഴ്സിങ്ങും ചേർന്ന് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം (International Coastal Cleanup day) ആചരിച്ചു.

ബിഷപ്പ് ജെറോം തീരദേശ റോഡിൽ കൊല്ലം ബീച്ച് മുതൽ പോർട്ട് കൊല്ലം വരെയുള്ള റോഡാണ് പ്ലാസ്റ്റിക്കുകളും, സിഗററ്റ് വേസ്റ്റുകളും ഉൾപ്പെടെയുള്ള വേസ്റ്റുകൾ എടുത്തുമാറ്റി ശുചീകരിച്ചത്. ശുചീകരണത്തിന്റെ ഉദ്ഘാടനം ബെൻസിഗർ ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി നിർവ്വഹിച്ചു.

കടൽത്തീരങ്ങളും മറ്റ് ജലാശയങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളിൽ നിന്ന് മുക്തമാക്കാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്താനുമാണ് ഈ ദിവസം നീക്കിവച്ചിരിക്കുന്നതെന്ന് ഫാ. ബിനു തോമസ് തുപ്പാശ്ശേരി പറഞ്ഞു. തീരദേശങ്ങളിൽ ക്യാൻസർ വർധിക്കുന്നതിന്റെ ഒരു കാരണം തീരപ്രദേശങ്ങളിൽ മൈക്രോപ്ലാസ്റ്റിക്കിന്റെ അംശം കൂടുതലായതിനാൽ ആണെന്നും ആയതിനാൽ ശുചീകരണം ഓരോ വ്യക്തിയിൽ നിന്നും കുടുംബങ്ങളിൽ നിന്നും തുടങ്ങണമെന്നും ഫാ. ബിനു പറഞ്ഞു.

ബെൻസിഗർ കോളേജ് ഓഫ് നഴ്സിംഗ്, സ്കൂൾ ഓഫ് നഴ്സിംഗ് ഡയറക്ടർ ഫാ. ഷാനി ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ രൂപത അസോസിയേറ്റ് പി ആർ ഓ ജോർജ് എഫ് സേവ്യർ വലിയവീട്, ബെൻസിഗർ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന മേരി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സിർള മേരി, സിസ്റ്റർ ഫ്രഡിന മേരി, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിൻസി ബൈജു,കെ ആർ എൽ സി ബി സി വിമൻസ് വിംഗ് രൂപത സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ്,സി എൽ സി രൂപത പ്രസിഡന്റ് റീത്ത ദാസ്, കെ സി ബി സി മദ്യവിരുദ്ധ സമിതി രൂപത പ്രസിഡന്റ് യോഹന്നാൻ ആന്റണി, സെക്രട്ടറി എ ജെ ഡിക്രൂസ്, നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ ജേക്കബ് എസ്.മുണ്ടപ്പളം, ഋഷികേശ് ആർട്ട് ഗാലറി ക്യുറേറ്റർ ശില്പി ഗുരുപ്രസാദ്, ബെൻസിഗർ ഹോസ്പിറ്റൽ പ്രോഗ്രാം കോർഡിനേറ്റർ സാബു ബെനഡിക്റ്റ്, മൂന്നാം സഭ കോർഡിനേറ്റർ ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.

തുടർന്ന് നഴ്സിംഗ് വിദ്യാർത്ഥിനികളും വോളന്റിയെഴ്സും ബിഷപ്പ് ജെറോം തീരദേശ റോഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
