കൊല്ലം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല വിൽപ്പന ഉദ്ഘാടനം കടപ്പാക്കട ജവഹർ ബാലഭവനിൽ മേയർ എ. കെ. ഹഫീസ് നിർവഹിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ ടി. ഷൈനി അധ്യക്ഷയായി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ രാധിക കൃഷ്ണൻ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർമാരായ സി.എസ് ബിന്ദു, എ.കെ ആശ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എസ്. ഹരിത, വിവിധ ഭാഗ്യക്കുറി സംഘടനകളുടെയും ട്രേഡ് യൂണിയനുകളുടെയും പ്രതിനിധികൾ പങ്കെടുത്തു.
പൊതുജനങ്ങൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള തിരുവോണം ബമ്പറിന് ഇത്തവണ 500 രൂപയാണ് ടിക്കറ്റ് വില. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ വീതവും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതവും 10 പേർക്ക് വീതം നൽകും. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
