Monday, August 3, 2026

കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽവെ പാതയിലെ NSG 5 കാറ്റഗറിയിൽ ഇനി കുണ്ടറ റെയിൽവേ സ്റ്റേഷനും.

കൊല്ലം – പുനലൂർ – ചെങ്കോട്ട റെയിൽവെ പാതയിലെ മൂന്നാമത്തെ NSG 5 റെയിൽവെ സ്റ്റേഷൻ കാറ്റഗറിയിൽ എത്താനുള്ള കടമ്പ പൂർത്തിയായി കുണ്ടറ റെയിൽവേ സ്റ്റേഷൻ. ഈ റൂട്ടിലെ NSG 5 കാറ്റഗറിയിൽപ്പെടുന്ന മൂന്നാമത്തെ റെയിവേ സ്റ്റേഷൻ ആണ് കുണ്ടറ റെയിൽവേ സ്റ്റേഷൻ. കൊട്ടാരക്കരയും പുനലൂരും ആണ് ഈ റൂട്ടിലെ മറ്റു രണ്ടു NSG 5 കാറ്റഗറിയിൽ ഉള്ള റെയിൽവെ സ്റ്റേഷൻ.

ഒരു സ്റ്റേഷനെ സംബന്ധിച്ചിടത്തോളം ഒരു വർഷത്തിൽ ഒരു കോടിയിൽ പുറത്ത് വരുമാനവും, ഒരു ദിവസം ആയിരത്തിൽ കൂടുതൽ യാത്രക്കാരും ആകുമ്പോഴാണ് NSG 5 കാറ്റഗറിയിൽ ആ സ്റ്റേഷനെ പരിഗണിക്കുന്നത്. അഞ്ചു വർഷത്തിൽ ഒരിക്കലാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുത്തുന്ന ഔദ്യോഗിക അറിയിപ്പ് റെയിൽവേ അധികൃതർ നൽകുന്നത്.

2024 ൽ ആയിരുന്നു അവസാനമായി ഈ കാറ്റഗറിയിൽ കൊട്ടാരക്കരയും പുനലൂരും എത്തിയതായി ഔദ്യോഗിക അറിയിപ്പ് വന്നത്. നിലവിൽ ഈ കാറ്റഗറിയിൽ കുണ്ടറ സ്റ്റേഷൻ എത്തിയെങ്കിലും ഇനി 2029 ൽ മാത്രമേ NSG 5 കാറ്റഗറി പദവിയിലേക്ക് കുണ്ടറ സ്റ്റേഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts