Monday, June 1, 2026

മുഖ്യമന്ത്രി വി.ഡി. സതീശന് ജെ.എം.എ യുടെ ആദരവ്

തിരുവനന്തപുരം : കേരളത്തിന്റെ 13-ാമത്തെ മുഖ്യമന്ത്രിയായി അധികാരമേറ്റ വി.ഡി. സതീശനെ നേരിൽ കണ്ട് ഭാരതത്തിലെ പ്രമുഖ മാധ്യമ സംഘടനകളിലൊന്നായ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ സ്നേഹാദരവ് നൽകി. കൂടിക്കാഴ്ചയിൽ ഓൺലൈൻ മാധ്യമ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം സമർപ്പിക്കുകയും ചെയ്തു.

നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ്, നാഷണൽ സെക്രട്ടറി അറുമുഖൻപിള്ള, സ്റ്റേറ്റ് ജനറൽ സെക്രട്ടറി റോബിൻസൺ ക്രിസ്റ്റഫർ, സ്റ്റേറ്റ് സെക്രട്ടറി ജോസഫ് തിരുവനന്തപുരം, ജില്ലാ പ്രസിഡന്റ് സുരേഷ് എന്നിവർ പങ്കെടുത്തു.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts