Tuesday, August 4, 2026

വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവിയായി പത്തനാപുരം സ്വദേശി ഡോ. യു.പി.രാജീവ് ചുമതലയേറ്റു.

ഐഎസ്ആർഒ മാതൃകേന്ദ്രമായ വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവിയായി പത്തനാപുരം സ്വദേശി ഡോ. യു.പി.രാജീവ് നിയമിതനായി. വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടർ (R&D) ആയി സേവനമനുഷ്ഠിക്കുമ്പോഴാണ് സുപ്രധാന കേന്ദ്രത്തിന്റെ തലപ്പത്തേക്ക് ഡോ.യു.പി.രാജീവിന് നിയമനം ലഭിക്കുന്നത്. ​

റോക്കറ്റ് കൺട്രോൾ ആൻഡ് ഗൈഡൻസ് (Rocket Control & Guidance) വിഭാഗത്തിൽ ദീർഘകാലത്തെ പ്രവർത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആർ.ഒ.യുടെ ചരിത്രപ്രധാനമായ വിക്ഷേപണ വാഹനങ്ങളുടെ (Launch Vehicles) മിഷൻ ഡിസൈനിലും സിമുലേഷനുകൾക്കും (Mission Simulation) നേതൃത്വം നൽകിയ വ്യക്തിയാണ്.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts