Tuesday, August 4, 2026

ജെ.എം.എ. കൊല്ലം ജില്ലാ കമ്മിറ്റി പൊതുയോഗം സംഘടിപ്പിച്ചു

കൊല്ലം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ.) കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുയോഗം സംഘടിപ്പിച്ചു. അംഗീകാരമില്ലാത്ത മാധ്യമങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉടൻ നിലവിൽ വരുമെന്നും, അതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യോഗം ഉദ്ഘാടനം ചെയ്ത ജെ.എം.എ. ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു കൂട്ടുംവാതുക്കൽ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് സുധീഷ് ആർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി വേണുകുമാർ സ്വാഗതം ആശംസിച്ചു. കൊല്ലം ജില്ലാ കമ്മിറ്റി പുറത്തിറക്കിയ മിനി ഡയറി അംഗങ്ങൾക്ക് വിതരണം ചെയ്തു.

ജെ.എം.എ. അംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി ലഭ്യമാക്കുന്നതിനുള്ള അപേക്ഷകൾ എല്ലാ അംഗങ്ങളും അടുത്ത ദിവസങ്ങളിൽ സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. കൂടാതെ, കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ പുതിയ അംഗങ്ങളെ സംഘടനയിലേക്ക് ചേർക്കുന്നതിനുള്ള അംഗത്വ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനമായി. ജില്ലാ ട്രഷറർ ഷിജു ജോൺ നന്ദി രേഖപ്പെടുത്തി.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts