Saturday, June 13, 2026

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ താത്കാലിക ഫൊട്ടോഗ്രാഫറാകാന്‍ അവസരം

കൊല്ലം : ഡിജിറ്റല്‍ എസ്.എല്‍.ആര്‍/ മിറര്‍ലെസ് ക്യാമറകള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വൈഫൈ ക്യാമറ കൈവശമുള്ളവര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിലോ പത്രങ്ങളിലോ ഫൊട്ടോഗ്രഫറായി ജോലിചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. ജില്ലയില്‍ സ്ഥിരതാമസമുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെട്ടിട്ടുള്ളവരോ ആരോപണവിധേയരോ അച്ചടക്ക നടപടി നേരിട്ടവരോ ആകരുത്. അസല്‍രേഖകളുടെ പരിശോധന, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

പേര്, വിലാസം, ഫോട്ടോ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, കൈവശമുള്ള ഫൊട്ടാഗ്രഫിഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. താമസപരിധിയിലെ സ്റ്റേഷന്‍ഹൗസ് ഓഫീസറില്‍നിന്നും സ്വഭാവ സര്‍ട്ടിഫിക്കറ്റും കേസുകളോമറ്റോ ഇല്ലായെന്നതുസംബന്ധിച്ച രേഖയും അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കണം.

ജൂണ്‍ 18ന് ഉച്ചയ്ക്ക് ഒരു മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം, പിന്‍-691013 വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അപേക്ഷലഭ്യമാക്കണം.

ഫോണ്‍: 0474 2794911.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts