കുണ്ടറ : കെ.എസ്.ആർ.ടി.സി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിൽ ജോണിന് പരിഭവമില്ല പരാതിയുമില്ല. എന്നാൽ അംഗപരിമിതിയുള്ളവരുടെ പ്രത്യേകിച്ച് കാഴ്ചപരിമിതിയുള്ളവരുടെ കൂടെ സഹായത്തിനായി പോകുന്നവർക്ക് കൂടി യാത്ര സൗജന്യമാക്കണമെന്നാണ് കാഴ്ചപരിമിതിയുള്ള കൊല്ലം എസ്.എൻ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായായ നെടുമ്പായിക്കുളം സ്വദേശി ജോൺ പറയുന്നത്.
കാഴചപരിമിതി ഉള്ളവർക്ക് നിലവിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര സൗജന്യമാണ്. എന്നാൽ സഹായത്തിനായി കൂടെ പോകുന്നവർക്ക് സൗജന്യമല്ല. ജോണിന്റെ കൂടെ അമ്മയാണ് സഹായത്തിനായി എപ്പഴും കൂടെ പോകാറുള്ളത്. സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്ര സൗജന്യമായതോടെ ജോണിന്റെ അമ്മയ്ക്ക് ഇനി സൗജന്യമായി പോകാൻ കഴിയും എന്നതിൽ ജോൺ സന്തോഷവാനാണ്. pakshe അച്ഛനോ സഹോദരങ്ങളോ കൂടെ സഹായത്തിനായി പോകുന്ന തന്നെപ്പോലുള്ള മറ്റു കാഴ്ചപരിമിധി ഉള്ളവരുടെ കാര്യം ഓർക്കുമ്പോൾ ജോണിന് നിരാശയാണ്. തന്റെ ആഗ്രഹം നിറവേറ്റുന്നതിനേക്കാളും സഹജീവികളുടെ ആഗ്രഹം കൂടി നിറവേറ്റുമ്പോഴാണ് തനിക്ക് സന്തോഷം ഉണ്ടാകുന്നതെന്നാണ് ജോൺ പറയുന്നത്.
മുൻ ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ ഗതാഗത വകുപ്പ് മന്ത്രി ആയി ഇരുന്നപ്പോഴും ജോൺ ഈ ഒരു ആവശ്യം പറഞ്ഞുകൊണ്ട് നവമാധ്യമങ്ങളിൽ അഭിപ്രായം പങ്കുവെച്ചിട്ടുണ്ടാട്ടിരുന്നു. മുഖ്യമന്ത്രിയുടെ കണ്ണിൽ ഈ വാർത്ത എത്തിയാൽ ഉറപ്പായും ഈ നിയമം നടപ്പിലാക്കും എന്ന പ്രതീക്ഷയിലാണ് ജോൺ.
Kundara MEDIA
Facebook | Instagram | Youtube | Website
