കൊട്ടാരക്കരയിലെ അപകട സ്ഥലവും ആശുപത്രിയും സന്ദർശിച്ച ശേഷമുള്ള മന്ത്രിമാരുടെ പ്രതികരണങ്ങൾ:
മന്ത്രി പി.സി. വിഷ്ണുനാഥ് :
പ്രാഥമിക അന്വേഷണത്തിൽ അമിതവേഗമാണ് അപകടകാരണമെന്നു കണ്ടെത്തിയതായി ടൂറിസം-സാംസ്ക്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് നൽകേണ്ട സഹായവും സർക്കാരിന്റെ പരിഗണനയിലുണ്ട്. പരിക്കുപറ്റിയ മുഴുവൻ ആളുകളുടെയും ചികിത്സ ചെലവ് സർക്കാർ ഏറ്റെടുക്കും. ഭാരവാഹനങ്ങളുടെ ഫിറ്റ്നസ് അടക്കമുള്ള കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി അപാകതകൾ പരിഹരിക്കാൻ വേണ്ട തീരുമാനങ്ങൾ എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മന്ത്രി ബിന്ദു കൃഷ്ണ :
ടിപ്പർ ലോറികളുടെ അമിതവേഗതയും അതുമൂലമുണ്ടാകുന്ന അപകടങ്ങളും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വിവിധ വകുപ്പുകൾ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മറികടന്ന് സർവീസ് നടത്തുന്ന വാഹനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. സ്കൂൾ സമയങ്ങളിൽ ലോഡ് കയറ്റിയ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് വിലക്കിയിട്ടും ഭാരവാഹനങ്ങൾ സഞ്ചരിക്കുന്നത് അപകടഭീഷണി ഉയർത്തും. ഈ വിഷയം സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
Kundara MEDIA
Facebook | Instagram | Youtube | Website
