Tuesday, August 4, 2026

ഇൻഡോ-തിബറ്റൻ ബോർഡർ പോലീസ് (ITBP) ഇന്റർനാഷണൽ യോഗ ദിനം കാട്ടിൽമേക്കതിൽ ക്ഷേത്ര ട്രസ്റ്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു.

കൊല്ലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നൂറനാട് ITBP 27-ാം ബറ്റാലിയൻ്റെ നേതൃത്വത്തിൽ യോഗയുടെ പ്രാധാന്യം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കാട്ടിൽമേക്കതിൽ ക്ഷേത്ര ട്രസ്റ്റിന്റെ സഹകരണത്തോടെ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു.

27-ാം ബറ്റാലിയൻ കമാൻഡന്റ് ശ്രീ. ബുദ്ധി പ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡെപ്യൂട്ടി കമാൻഡന്റ് മനോജ് പി., ലിയോ മാത്യു കുര്യൻ , അസിസ്റ്റന്റ് കമാൻഡൻറ് റോഷൻ കുമാർ എന്നിവർ യോഗ ദിന പരിപാടികൾക്ക് നേതൃത്വം നൽകി.

2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി “യോഗയിലൂടെ ഒരു നല്ല വാർദ്ധക്യം” എന്ന സന്ദേശമാണ് ITBP പൊതുജനങ്ങൾക്കായി മുന്നോട്ടുവച്ചത്. യോഗയുടെ പ്രാധാന്യം, ആരോഗ്യഗുണങ്ങൾ, ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രസക്തി എന്നിവയെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.

യോഗാഭ്യാസ പരിപാടികളിൽ ITBP-യിലെ 101-ഓളം സൈനികരും, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോയ് പി., സെക്രട്ടറി പി. സജി, ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.ജി. നടരാജൻ, ജോയിന്റ് സെക്രട്ടറി ദിനേശ് എസ്., ഖജാൻജി ആർ. സത്യനേശൻ എന്നിവരുൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളും പ്രദേശവാസികളും പങ്കാളികളായി.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts