Tuesday, August 4, 2026

കൊട്ടാരക്കര ടിപ്പർ ലോറി അപകടം; ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ല, ഫിറ്റ്നസ് റദ്ദാക്കി ആർടിഒ

കൊട്ടാരക്കര നീലേശ്വരത്ത് ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിലെ ഡ്രൈവർക്ക് ഹെവി ലൈസൻസ് ഇല്ലായിരുന്നു. ഫിറ്റ്‌നസ് ഇല്ലാത്ത വണ്ടിയുമാണ്. ഇതിന് മുമ്പ് വാഹനത്തിനെതിരെ എം.വി.ഡി നടപടി എടുത്തിരുന്നതായും എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ.കെ.ദിലു മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. 17 വർഷം പഴക്കം ഉള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്. ജി.പി.എസ്‌, സ്പീഡ് ഗവർണർ എന്നിവയും ടിപ്പറിന് ഇല്ലായിരുന്നു. വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദാക്കി. പെർമിറ്റ് റദ്ദാക്കുമെന്നും ഡ്രൈവർക്ക് നിലവിൽ ഉള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസും സസ്‌പെൻഡ് ചെയ്യുമെന്നും ആർടിഒ പറഞ്ഞു.

കൊല്ലം ജില്ലയിൽ രാവിലെ 8.30 മുതൽ 10 മണിവരെയും വൈകിട്ട് 3.30 മുതൽ 5.30 വരെയും ടിപ്പർ ലോറികൾക്ക് ഓടുവാൻ അനുവാദമില്ല. ഈ സമയത്തിന് മാറ്റം വരുത്തണമെന്നുള്ള ആവശ്യം ശക്തമായി ഉയർന്നിരിക്കുകയാണ്.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts