Tuesday, August 4, 2026

ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടം: മന്ത്രി പി.സി. വിഷ്ണുനാഥ്.

കുണ്ടറ : ലഹരിക്കെതിരെ സന്ധിയില്ലാ പോരാട്ടമാണ് ഓപ്പറേഷൻ തൂഫാനിലൂടെ സർക്കാർ സംവിധാനങ്ങൾ നടത്തുന്നതെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്.

 

ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ് എസിൽ കൊല്ലം റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ലഹരി വിരുദ്ധ റാലി ഫ്ലാഗ് ഓഫ്‌ ചെയ്യുകയായിരുന്നു അദ്ദേഹം.

 

ലഹരി വ്യാപനം തടയുന്നതിനൊപ്പം പ്രധാന കണ്ണികളെയും പിടികൂടുകയാണ്. അധ്യാപക-രക്ഷകർത്താകളുടെയും പിന്തുണ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗത നൽകും.

സ്കൂൾ പരിസരങ്ങളിൽ ലഹരി വില്പനയോ-ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ വിദ്യാർത്ഥികൾ ഉടനെ അധ്യാപകരെ വിവരമറിയിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

തുടർന്ന് പ്ലസ് വൺ വിദ്യാർത്ഥിനിയായ ലിജിയ ആർ സജി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപൻ, മുഖത്തല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം വർഗീസ്, റൂറൽ എസ് പി ഷാജി സുഗുണൻ, ഡിവൈഎസ്പി എം കെ ബിനുകുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ മനു, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts