Tuesday, August 4, 2026

ലഹരിക്കെതിരെ ഐഡിഎ കൊല്ലം ബ്രാഞ്ചിന്റെ ബോധവൽക്കരണ ക്യാമ്പയിൻ

കൊല്ലം : ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കൊല്ലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കേരള പോലീസിന്റെ “ഓപ്പറേഷൻ തൂഫാൻ” പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിൽ “മിലീനിയം ഗോൾസ് എഗൈൻസ്റ്റ് ഡ്രഗ്സ്” എന്ന പേരിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.

ക്യാമ്പയിന്റെ ഉദ്ഘാടനം സി.ഐ. ആശിഷ് എസ് നിർവഹിച്ചു. ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഒപ്പുശേഖരണം, ദീപശിഖാ പ്രതിജ്ഞ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു. എക്സൈസ് വിഭാഗം വിമുക്തി കോർഡിനേറ്റർ അരവിന്ദ് ഘോഷ് ബോധവൽക്കരണ ക്ലാസുകൾക്ക് നേതൃത്വം നൽകി.

പരിപാടിയുടെ ഭാഗമായി നടത്തിയ ദന്ത പരിശോധന ക്യാമ്പിൽ സ്കൂളിലെ ഏകദേശം 150 വിദ്യാർത്ഥികൾക്ക് പങ്കെടുത്തു. ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയുടെ ഉദ്ഘാടനം എസി.പി റോബർട്ട് ജോണി എം നിർവഹിച്ചു.

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. നിഷാദ് നസറുദ്ദീൻ, CDH കൺവീനർ ഡോ. അമിത റേ, ഡോ. ലക്ഷ്മി ചന്ദ്രൻ, ഡോ. ലിവിയ തോമസ്, ഡോ. ദീപ ടി. പിള്ളൈ, സ്കൂൾ ഹെഡ്മിസ്ട്രസ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts