കൊല്ലം : ജില്ലയിലെ അടിസ്ഥാന സൗകര്യ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് വനിതാ-ശിശുക്ഷേമ, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. പെരുമൺ, ഓലയിൽകടവ് എന്നിവിടങ്ങളിലെ പാലങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രി.

പെരുമൺ പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും. 44 കോടി രൂപയ്ക്കാണ് നിർമിക്കുക.ഓലയിൽകടവ് പാലത്തിന്റെ നാലാംഘട്ട വികസനത്തിന്റെ ഭാഗമായി തേവള്ളി പാലംവരെ നീട്ടും. ഇതിനായി ടെൻഡർ നടപടികൾ പുരോഗമിക്കുന്നു.

73.4 കോടി രൂപയാണ് പദ്ധതി ചെലവ്. ഓലയിൽകടവ് പാലത്തിൽ അപകടങ്ങൾ ഒഴിവാക്കാൻ സുരക്ഷാവേലി ഒരുക്കാനും സുരക്ഷാ ജീവനക്കാരെ നിയമിക്കാനും മന്ത്രി നിർദേശം നൽകി. രാഷ്ട്രീയ കക്ഷി നേതാക്കൾ, കെ ആർ എഫ് ബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Kundara MEDIA
Facebook | Instagram | Youtube | Website
