Monday, June 15, 2026

ജേണലിസ്റ്റ് മീഡിയ & അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റായി എം.സിബ്ഗത്തുള്ള കോഴിക്കോട് ചുമതലയേറ്റു.

തിരുവനന്തപുരം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം.സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷ ദേശീയ സമിതി പ്രകടിപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ആറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു ബി., സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ ബി. എന്നിവർ എം. സിബഗത്തുള്ളയെ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേർക്കുകയും ചെയ്തു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts