Wednesday, August 5, 2026

ആരോഗ്യ – ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന് ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആദരവ്

തിരുവനന്തപുരം : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ – ദേവസ്വം മന്ത്രി കെ. മുരളീധരനെ സന്ദർശിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളും മാധ്യമ പ്രവർത്തകർ നേരിടുന്ന വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി.

ജില്ലാ കമ്മിറ്റി ഭാരവാഹികൾ മന്ത്രിക്ക് സംഘടനയുടെ ഉപഹാരം നൽകി ആദരിച്ചു. മാധ്യമ രംഗത്തിന്റെ വികസനത്തിനും മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനുമായി സംഘടന നടത്തുന്ന പ്രവർത്തനങ്ങളെ ഭാരവാഹികൾ വിശദീകരിച്ചു. സംഘടനയുടെ ഭാവി പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു.

ജെ.എം.എ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ചടങ്ങ് സംഘടനയ്ക്ക് കൂടുതൽ ഊർജം പകരുന്നതായി ഭാരവാഹികൾ അറിയിച്ചു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts