Wednesday, August 5, 2026

സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ: മന്ത്രി ബിന്ദു കൃഷ്ണ.

കൊല്ലം : സ്ത്രീ കേന്ദ്രീകൃത സംരംഭങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പാക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തദ്ദേശസ്ഥാപന അധ്യക്ഷര്‍ക്കും സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കും ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തില്‍ കുടുംബശ്രീ ഒരുക്കിയ ജില്ലാതല ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സമൂഹത്തില്‍ ഒറ്റപെടുന്നവര്‍ക്കും നിരാലംബര്‍ക്കും ആശ്രയമാകും വിധം കുടുംബശ്രീ പ്രവര്‍ത്തിക്കണം. ഗ്രാമീണമേഖലയിലെ സ്ത്രീകളുടെ നൈപുണ്യവികസനത്തിന് മുഖ്യപങ്ക് വഹിച്ച കുടുംബശ്രീ കാലോചിതമായ പുതിയപദ്ധതികളിലേക്ക് കടക്കണം. നവീന മേഖലകളിലും ചുവടുറപ്പിക്കണം. തദ്ദേശസ്ഥാപനങ്ങളുമായി കൈകോര്‍ത്ത് പുതുവികസന പാതതീര്‍ക്കാനാകും. സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കും കൂടുതല്‍ മേഖലകളില്‍ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതുണ്ട് – മന്ത്രി ഓര്‍മിപിച്ചു.

മേയര്‍ എ കെ ഹഫീസ് അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ ചന്ദ്രന്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ആര്‍ രതീഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ജെ പ്രദീപ്, ഐ ബി സി ബി സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സി സി നിഷാദ്, ഐ ബി സി ബി ജില്ലാ പ്രോഗ്രാം മാനേജര്‍ കെ സായ് പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts