കുണ്ടറ : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318A, റീജിയൺ 5, സോൺ-ബി യുടെ കീഴിലുള്ള കുണ്ടറ ഈസ്റ്റ് ലയൺസ് ക്ലബ്ബിന്റെ 2026–27 വർഷത്തെ പ്രസിഡന്റായി Lion. റിനു കെ. രഞ്ജൻ ജോൺ, സെക്രട്ടറിയായി Lion. പ്രമോദ് ജെ., അഡ്മിനിസ്ട്രേറ്ററായി Lion റിനു മാത്തുണ്ണി, ട്രഷററായി Lion. വരുൺ ജോർജ് എന്നിവർ സ്ഥാനമേറ്റു.

ആറുമുറിക്കട മേലേതിൽ ഓഡിറ്റോറിയത്തിൽ ( ലയൺസ് ഹാളിൽ) വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ PMJF Lion ജെയിൻ സി. ജോബ് (IPDG & Multiple Council Vice Chairperson) സ്ഥാനാരോഹണ കർമ്മം നിർവഹിച്ചു.

PMJF Lion. Er. സിക്സ്റ്റ്‌സ് ലൂയിസ് (District Principal Coordinator – IT) പുതിയ അംഗങ്ങളുടെ ഇൻഡക്ഷൻ നിർവഹിക്കുകയും, Lion കോശി ജോർജ് (District Principal Secretary) കീ-നോട്ട് അഡ്രസ് നടത്തുകയും, PMJF Lion പ്രൊഫ. ഡോ. കെ.ജി. ചന്ദ്രശേഖരൻ നായർ (GMT Coordinator) പുതിയ സേവന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

ചടങ്ങിൽ റീജിയൺ ചെയർപേഴ്സൺ Lion. മനോഹരൻ, Zone Chairperson Lion എം. ഡാനിയേൽക്കുട്ടി, വിവിധ ലയൺസ് ക്ലബ്ബുകളിലെ ഭാരവാഹികൾ, ലയൺ അംഗങ്ങൾ, ലിയോ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുതിയ അംഗങ്ങളെ ക്ലബ്ബിലേക്ക് സ്വീകരിക്കുകയും വിവിധ സേവന പദ്ധതികൾക്ക് തുടക്കമിടുകയും ചെയ്തു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website
