Tuesday, August 4, 2026

കൊല്ലം കല്ലുംതാഴം മേൽപ്പാല നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു: ജില്ലാ കലക്ടർ

കല്ലുംതാഴം മേൽപ്പാല നിർമാണം ഉടൻ പൂർത്തിയാക്കാനാകുന്നനിലയിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ജില്ലാ കലക്ടർ ആനി ജൂല തോമസ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് പദ്ധതിപ്രദേശം ജില്ലാ കലക്ടർ ആനി ജൂലാ തോമസ് സന്ദർശിച്ചു.

ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുമായി നടത്തിയ അവലോകന യോഗത്തിൽ ജൂലൈ അവസാനത്തോടെ പാലം പൂർത്തിയാകുമെന്ന് അറിയിച്ചു.

നിർമ്മാണ പ്രവർത്തികൾക്കായി നിലവിൽ തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്ക് കല്ലുംതാഴംവഴി പോകേണ്ട വാഹനങ്ങൾ കരിക്കോട് ടി കെ എം റോഡിലൂടെ തിരിച്ചു വിടുകയാണ്. ഫ്‌ലൈ ഓവർ പൂർത്തിയാകുന്നതോടെ പ്രദേശത്ത് ഗതാഗതകുരുക്കിന് വലിയൊരളവിൽ പരിഹാരമാകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

Follow us On
Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts