Tuesday, April 14, 2026

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു.

ഇന്ത്യൻ സിനിമാലോകത്തെ പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വസനതടസ്സവും മൂലം ശനിയാഴ്ച രാത്രിയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെ മകൻ ആനന്ദ് ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. സംസ്‌കാരം നാളെ നടക്കും.

1933-ൽ പ്രശസ്തമായ മങ്കേഷ്‌കർ കുടുംബത്തിൽ ജനിച്ച ആശ, ഒൻപതാം വയസ്സിലാണ് പ്രൊഫഷണൽ ഗായികയായി അരങ്ങേറ്റം കുറിച്ചത്. 1943-ൽ ആദ്യമായി സിനിമാ ഗാനം റെക്കോർഡ് ചെയ്തു. തുടക്കത്തിൽ കാബറെ ഗാനങ്ങളിലൂടെയും ഡാൻസ് നമ്പറുകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, പിൽക്കാലത്ത് ഗസലുകളിലും ശാസ്ത്രീയ സംഗീതത്തിലും തന്റേതായ മുദ്ര പതിപ്പിച്ചു. ‘ഉമ്രാവോ ജാൻ’ എന്ന ചിത്രത്തിലെ ഗസലുകൾ ഇന്നും സംഗീത ലോകത്തെ അത്ഭുതമാണ്.

ഏഴു തവണ ഫിലിംഫെയർ അവാർഡും രണ്ട് ദേശീയ പുരസ്‌കാരങ്ങളും ആശാ ഭോസ്‌ലെയെ തേടിയെത്തി. ‘ദിൽ ചീസ് ക്യാ ഹേ’ (ഉമ്രാവോ ജാൻ), ‘മേരാ കുച്ച് സാമാൻ’ (ഇജാസത്ത്). പതിനാറാം വയസ്സിൽ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഗണപത്‌റാവു ഭോസ്‌ലെയെ വിവാഹം കഴിച്ചെങ്കിലും 1960-ൽ ആ ബന്ധം വേർപിരിഞ്ഞു. പിന്നീട് 1980-ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനെ വിവാഹം കഴിച്ചു. 1994-ൽ ബർമൻ അന്തരിക്കുന്നത് വരെ ആ ബന്ധം തുടർന്നു. അവസാന നാളുകളിൽ കൊച്ചുമകൾ സനായി ഭോസ്‌ലെ ആയിരുന്നു ആശയുടെ നിഴലായി കൂടെയുണ്ടായിരുന്നത്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts