കൊല്ലം : ഏപ്രിൽ 9ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർ ബോധവൽക്കരണം ലക്ഷ്യമിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ അവബോധ പരിപാടിയായ സ്വീപ്-സംസ്ഥാന വിഭാഗത്തിന്റെ നേതൃത്വത്തിൽ കൊല്ലം ബീച്ചിൽ മണൽ ശില്പം ഒരുക്കി. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ എൻ ദേവിദാസ് ശില്പത്തിന്റെ സമർപ്പണം നിർവഹിച്ചു.

ഉയർത്തിപ്പിടിച്ച മഷിപുരണ്ട ചൂണ്ടുവിരലും ‘വോട്ടാണ് ശബ്ദം- ചൂണ്ടുവിരൽ ഉയരട്ടെ ജനവിധി തെളിയട്ടെ’ എന്ന സന്ദേശവാക്യവും മണ്ണിൽ പൂന-സൃഷ്ടിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വോട്ടവകാശത്തിന്റെ അനിവാര്യതയും ജനങ്ങളിലേക്ക് എത്തിക്കുന്നതാണ് പരിപാടി.

തിരുവനന്തപുരം സ്വദേശി ദീപക്ക് എന്ന കലാകാരനാണ് മണൽ ശില്പം ഒരുക്കിയത്. സ്വീപ് നോഡൽ ഓഫീസർ കെ അനു, സ്വീപ് കൊല്ലം പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080
