Tuesday, August 4, 2026

ഇന്റർപോളി കലോത്സവത്തിൽ കിരീടമണിഞ്ഞ് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ്.

കൊല്ലം : കണ്ണൂരിൽ വച്ച് കഴിഞ്ഞ നാല് ദിവസങ്ങളിലായി നടന്ന സംസ്ഥാന ഇന്റർപോളി കലോത്സവത്തിൽ, ചരിത്രത്തിലെ ഏറ്റവും വലിയ പോയിന്റ് 331 റെക്കോർഡുകൾ ഭേദിച്ച് കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളേജ് വിജയികളായി. ഈ ഉജ്ജ്വല വിജയത്തോടെ കലോത്സവ കിരീടത്തിൽ തുടർച്ചയായ മൂന്നാം വർഷവും മുത്തമിട്ട് ‘ഹാട്രിക് തിളക്കത്തിലാണ്’ എസ്.എൻ പോളി.

​സാങ്കേതികവിദ്യയുടെ ലോകത്ത് മാത്രമല്ല, കലയുടെയും സർഗ്ഗാത്മകതയുടെയും വേദിയിലും നമ്മൾ മുന്നിൽ തന്നെ എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. മാപ്പിള കലകളുടെയും നാടകത്തിന്റെയും ഈറ്റില്ലമായ കണ്ണൂരിന്റെ മണ്ണിൽ, സംസ്ഥാനത്തെ മറ്റ് 114 പോളിടെക്നിക്കുകളോട് കടുത്ത മത്സരം നേരിട്ടാണ്, കൊല്ലത്തിന്റെ പോരാട്ടവീര്യവുമായി ഈ കിരീടം നേടിയത്.

​പകൽ മുഴുവൻ ക്ലാസ് മുറികളിലും ലാബുകളിലും പ്രയത്നിച്ചിട്ടും, രാത്രികളിലെ നീണ്ട റിഹേഴ്സൽ ക്യാമ്പുകളിൽ വിയർപ്പൊഴുക്കാൻ വിദ്യാർഥികൾ കാണിച്ച ആവേശം ഒന്നുമാത്രം കൊണ്ടാണ് ഈ ട്രോഫി ഇന്ന് വീണ്ടും ക്യാമ്പസിലേക്ക് വീണ്ടുമെത്തിയത്. തോൽക്കാൻ മനസ്സില്ലാത്ത കഠിനാധ്വാനവും, കലയോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ഈ ചരിത്ര വിജയത്തിന്റെ ഊർജം.

വിദ്യാർത്ഥികളെ ചേർത്ത് നിർത്തി അവരോടൊപ്പം നിൽക്കുന്ന ജീവനക്കാരുടെയും, രക്ഷകർത്താക്കളുടെ പിന്തുണയും പ്രോത്സാഹനവും ഒപ്പം ചേർന്നപ്പോൾ, ഒരുമയുള്ള ഒരു വലിയ കുടുംബമായി മാറി ഈ ലക്ഷ്യം നേടാനായി. സാങ്കേതികവിദ്യയോടൊപ്പം കലയെയും നെഞ്ചേറ്റുന്ന പുതിയ കാലത്തിന്റെ പ്രതിഭകളാണ് നമ്മൾ എന്ന് ഈ വിജയം അടിവരയിടുന്നു.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts