കുണ്ടറ 28.06.2026: അമ്മയുടെ കുടുംബ വീട്ടുമുറ്റത്ത് പന്തലൊരുക്കി പുസ്തക പ്രകാശനം നടത്തി. മാധ്യമ പ്രവർത്തകനും ട്രേഡ് യൂണിയനിസ്റ്റുമായ എഴുകോൺ സന്തോഷിൻ്റെ ലേഖന സമാഹാരമായ മുഖ ജാലകത്തിൻ്റെ പ്രകാശനം ടൂറിസം സംസ്ക്കാരികം ചലച്ചിത്ര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർവ്വഹിച്ചു.
കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേർന്ന് കുടുംബാന്തരീക്ഷത്തിൽ നടത്തുന്ന സാംസ്കാരിക ചടങ്ങുകൾ സന്തോഷം പകരുന്നതാണെന്ന് വിഷ്ണുനാഥ് പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാർ പുസ്തകം ഏറ്റുവാങ്ങി കൊണ്ട് മുഖ്യ പ്രഭാഷണം നടത്തി. കവിതകളിലൂടെ എ.അയ്യപ്പനെയും അയ്യപ്പൻ്റെ അരാഷ്ട്രീയതയുടെ രാഷ്ട്രീയത്തെയും മനസിലാക്കിയ എഴുത്തുകാരൻ ആണ് എഴുകോൺ സന്തോഷ് എന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
ന്യൂ ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ചരിത്രാധ്യാപകൻ ഡോ. ബർട്ടൺ ക്ലീറ്റസ് അധ്യക്ഷനായി. ലൈബ്രറികൾക്കുള്ള പുസ്തക വിതരണോദ്‌ഘാടനം കവി പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള അഡ്വ. സവിൻ സത്യന് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു.
എൻ.ജയചന്ദ്രൻ, എസ്.ശോഭ, വിശ്വൻ കുടിക്കോട്, ഷീബ എം ജോൺ, ബിജു വിശ്വ രാജൻ, കെ.ആർ.വി സഹജൻ, ഡോ.എസ്. ഷാജൻ, ഡോ.രജിത ജി. പി, വീണ, ഡോ.ബേര. ആർ.ഉദയ്, ബേബി സൗമ്യ, എഴുകോൺ ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശാരിക ഗാനാലാപനം നടത്തി. ഗ്രന്ഥകർത്താവ് എഴുകോൺ സന്തോഷ് സ്വാഗതം പറഞ്ഞു.
Kundara MEDIA
Facebook | Instagram | Youtube | Website
