കൊല്ലം : ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ ഭാഗമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ നേത്യത്വത്തിൽ കേരള പോലീസിൻ്റെ “തൂഫാൻ പ്രോജക്ടുമായി സഹകരിച്ച് ഗവൺമെൻ്റ് മോഡൽ ബോയ്‌സ് ഹൈസ്‌കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ്റെ ഉദ്ഘാടനം നാർക്കോട്ടിക് സെൽ എ.സി.പി. റോബർട്ട് ജോണി എം നിർവഹിക്കും.
പരിപാടിക്ക് കൊല്ലം വെസ്റ്റ് പോലീസ് സി.ഐ. ആശിഷ് എസ്.വി നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ദന്ത പരിശോധന ക്യാമ്പും, വായിലെ ക്യാൻസർ ഉൾപ്പെടെയുള്ള വിവിധ രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.
എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ വിമുക്തി പദ്ധതിയുമായി സഹകരിച്ച് ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടത്തുന്നതാണ്. വിദ്യാർത്ഥികളും എസ്.പി.സി കേഡറ്റുകളും ചേർന്ന് ലഹരി വിരുദ്ധ പ്ലക്കാർഡ് പ്രദർശനം, ഒപ്പുശേഖരണം, ദീപശിഖാ പ്രയാണം, പ്രതിജ്ഞാ ചടങ്ങ് തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിക്കും.
WDC (Women’s Dental Council) ൻ്റെ ആഭിമുഖ്യത്തിൽ ശ്രീശങ്കര ഡെന്റൽ കോളേജ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് ജൂൺ 26-ന് രാവിലെ 10 :30 മണിക്ക് ബിഷപ്പ് ജെറോം നഗറിൽ സംഘടിപ്പിക്കുന്നു. കൊല്ലം എ.സി.പി റ്റി. ആർ രാജേഷ് ഉദ്ഘാടനം നിർവഹിക്കുന്നു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് സെൻ്റ് ആൻ്റണീസ് യു.പി. എസ്, വാടി സ്‌കൂളിൽ ലഹരി വിരുദ്ധതയും വായ് ശുചിത്വവും സംബന്ധിച്ച ബോധവൽക്കരണ ക്ലാസും നടത്തപ്പെടും എന്ന് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.
ഡോ. നിഷാദ് നസറുദ്ദീൻ – പ്രസിഡന്റ്, ഡോ. ജാസ്മിൻ അൽ – സെക്രട്ടറി, ഡോ. അമിത റേ – സി.ഡി.എച്ച് കൺവീനർ, ഡോ. ലക്ഷ്മി ചന്ദ്രൻ – ഡബ്ല്യു.ഡി.സി പ്രതിനിധി, ഡോ. ലിവിയ തോമസ് – ഡബ്ല്യു.ഡി.സി പ്രതിനിധി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Kundara MEDIA
Facebook | Instagram | Youtube | Website
