കൊട്ടാരക്കര: വിദ്യാർത്ഥികളുടെ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച നെല്ലിക്കുന്നം എൽ.എം.എസ്. എൽ.പി. സ്കൂളിന്റെ പുതിയ സ്കൂൾ ബസ് കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു.
ഗ്രാമീണ മേഖലയിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനൊപ്പം സുരക്ഷിതമായ ഗതാഗത സൗകര്യവും ലഭ്യമാക്കുന്നത് സമൂഹത്തിന്റെ സംയുക്ത ഉത്തരവാദിത്തമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.പി. പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള ഇടപെടലുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സി.എസ്.ഐ. സഭ കോർപ്പറേറ്റ് മാനേജർ റവ. ഡേവിഡ് ഹാബേൽ അധ്യക്ഷത വഹിച്ചു. മഹായിടവക ട്രഷറർ നിബു ജേക്കബ് വർക്കി സ്വാഗതം ആശംസിച്ചു. സി.എസ്.ഐ. കൊല്ലം–കൊട്ടാരക്കര മഹായിടവക ബിഷപ്പ് റൈറ്റ് റവ. ജോസ് ജോർജ് അനുഗ്രഹ പ്രഭാഷണം നടത്തി. സിഎസ്ഐ കൊല്ലം കൊട്ടാരക്കര പ്രഥമ ബിഷപ്പ് റൈറ്റ് റവ. ഡോ. ഉമ്മൻ ജോർജ് മുഖ്യസന്ദേശം നൽകി.ചടങ്ങിൽ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥിനി വൈഗാ ഗീരീഷിനെ കൊടിക്കുന്നിൽ സുരേഷ് എം.പി. ആദരിച്ചു.
പ്രഥമാധ്യാപിക പാർവതി എസ്. പിള്ള നന്ദി രേഖപ്പെടുത്തി. എ.ഇ.ഒ. ബിന്ദു, വാർഡ് കൗൺസിലർ തോമസ് കാലാവിള, റവ. റോയിമോൻ, ഡാനിയേൽ എ., ദിവ്യ എം. ജോസ്, ഉമ്മൻ ജേക്കബ്, റവ. ജോർജ് ഇ. മാത്യു, പി.ടി.എ. പ്രസിഡന്റ് പ്രിയങ്ക, കോശി കെ. ജോൺ, അമർ എസ്. നായർ, സാജൻ വി.ഒ., ജോളി പി. വർഗീസ്, സജി ചേരൂർ, വിവിധ ഇടവകകളിലെ വൈദികർ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
