കുണ്ടറ: അന്താരാഷ്ട്ര യുദ്ധസാഹചര്യവും അതിന്റെ പ്രത്യാഘാതമായി ഉണ്ടായേക്കാവുന്ന വിലക്കയറ്റവും കണക്കിലെടുത്ത് ഓണവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓണക്കാലത്ത് സാധാരണ ജനങ്ങൾ വിലക്കയറ്റത്തിന്റെ ദുരിതം അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ വിപണി പരിശോധന ശക്തമാക്കുകയും, പൂഴ്ത്തിവെപ്പും കരിഞ്ചന്തയും കർശനമായി തടയുകയും വേണം. സപ്ലൈകോ ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളിലൂടെ അവശ്യസാധനങ്ങൾ മതിയായ അളവിൽ ലഭ്യമാക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിയോജകമണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ജനകീയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തുന്നതിനും യോഗം തീരുമാനിച്ചു.
പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി അധ്യക്ഷനായി, അനിൽ പനിക്കവിള , ജിഷ്ണു ഗോകുലം, ലിജു വിജയൻ, ജെ സെബാസ്റ്റ്യൻ, സന്തോഷ് കുറുപ്പ്,രാജേഷ് മുകുന്ദാശ്രമം, ശിവൻകുട്ടി പിള്ള,ഷുക്കൂർ,അനസ് കരിക്കോട്, ജോയൽ ജിജോ, ഗൗതം തമ്പി, മുഹമ്മദ് നബീൽ, രാജേഷ് കുമാർ, പ്രണവ്,അർജുൻ നാഥ്, അധിത് ദീപ് , മുഹമ്മദ് ഷാൻ, അൽ അമീൻ, മുഹമ്മദ് സുഹൈൽ, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
