Tuesday, August 4, 2026

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചു.

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പദ്മഭൂഷൺ ബഹുമതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു ബഹുമതി സമ്മാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ആകെ 65 പേർക്കാണ് രണ്ടാംഘട്ട പത്മ പുരസ്‌കാര വിതരണ ചടങ്ങിൽ ആദരവ് ലഭിച്ചത്. പത്മഭൂഷൺ ലഭിച്ച ഏഴു പേർക്ക് പുറമെ, 56 പേർ പത്മശ്രീ പുരസ്‌കാരങ്ങളും ചടങ്ങിൽ സ്വീകരിച്ചു. ആദ്യഘട്ടത്തിൽ പുരസ്‌കാരം വാങ്ങാൻ ബാക്കിയുണ്ടായിരുന്നവർക്കാണ് രണ്ടാംഘട്ട വിതരണച്ചടങ്ങ് സംഘടിപ്പിച്ചത്.

Kundara MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts