കൊല്ലം : ഇന്നുണ്ടായ ശക്തമായ കാറ്റിലും മഴയിലും പുനലൂർ നെല്ലിപ്പള്ളിയിൽ സർവീസ് സ്റ്റേഷന് സമീപം മൺതിട്ട ഇടിഞ്ഞ് ലോറിയുടെ മുകളിൽ വീണ് ഒരാൾ മരിച്ചു. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് സമീപമുള്ള പെട്രോൾ പമ്പിന് അടുത്തുള്ള സർവീസ് സ്റ്റേഷനിലാണ് സംഭവം. പുനലൂർ പിറവന്തൂൽ വൻമള സ്വദേശി സിജു തോമസ് (42) ആണ് മരിച്ചത്.
സർവീസ് സ്റ്റേഷനിലെ തൊഴിലാളിയാണ് സിജു. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ടോറസിന് മുകളിലേക്ക് സർവീസ് സ്റ്റേഷന്റെ സംരക്ഷണ ഭിത്തി തകർന്ന് വീഴുകയായിരുന്നു. കനത്ത കാറ്റും മഴയും ഉണ്ടായപ്പോൾ അതിൽ നിന്നും രക്ഷപ്പെടാനായി സർവീസ് സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ കാബിനിൽ കയറി ഇരുന്നതാണ് ഷിജു.
മൺതിട്ട ഇടിഞ്ഞ് ലോറിക്കും സർവീസ് സ്റ്റേഷനും മുകളിലേക്ക് വീഴുകയായിരുന്നു. പുനലൂർ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂറിലേറെയുള്ള കഠിന പരിശ്രമത്തിന് ഒടുവിലാണ് മണ്ണുനീക്കി ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഷിജുവിനെ പുറത്തെടുത്തത്. മണ്ണിടിച്ചിലിൽ സർവീസ് സ്റ്റേഷനും പൂർണമായി തകർന്നു.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
