കൊട്ടാരക്കര – വേനൽച്ചൂടിൽ ഉള്ളം കുളിർപ്പിക്കാൻ നാട്ടുരുചിയുള്ള തണ്ണിമത്തൻ. നല്ല വലിപ്പം, നല്ല മധുരം. പുത്തൂർ പൂവറ്റൂർ ശ്യാമളത്തിൽ സുബിത്താണ് ഒരേക്കർ തരിശുനിലം പാട്ടത്തിനെടുത്തു തണ്ണിമത്തൻ കൃഷിയിൽ വിജയത്തിന്റെ വേരു പിടിപ്പിച്ചത്. തൻ്റെ കൃഷിയിടത്തിൽ നിന്ന് അര ടണ്ണിലേറെ തണ്ണിമത്തൻ ആണ് സുബിത്ത് വിൽപന നടത്തിയത്.
പുവറ്റൂർ സിഎച്ച്സിക്കു സമീപം കാടും പൊന്തയും മുടി മാലിന്യകേന്ദ്രമായി കിടന്ന ഒരേക്കറോളം നിലത്തിൽ തണ്ണിമത്തന് ഒപ്പം സുര്യകാന്തിയും ചോളവും പരീക്ഷിക്കുകയായിരുന്നു.
തൈകൾ മുളച്ചു തുടങ്ങിയതോടെ മയിലുകൾ കൂട്ടത്തോടെ എത്തി കൃഷി നശിപ്പിക്കാനാരംഭിച്ചു. തണ്ണിമത്തൻ കായിട്ടു തുടങ്ങിയതോടെ കാട്ടുപന്നികളും വില്ലൻമാരായി. എന്നിട്ടും കൃഷിയുടെ പരിചരണത്തിൽ നിന്നു സുബിത്ത് പിന്നാക്കം പോയില്ല. ഒടുവിൽ ഫലമുണ്ടായി. ഇന്നലെ അരടണ്ണിലേറെ മത്തൻ പറിച്ചു കൃഷിയിടത്തിൽ ഇരുന്നു തന്നെ വിറ്റു. വാങ്ങിയവർക്കെല്ലാം നല്ല അഭിപ്രായം. ഇനിയും ഒരു ടണ്ണിലേറെ വിളവെടുക്കാനുണ്ടെന്നു സുബിത്ത് പറഞ്ഞു. സുപ്രീത് എന്ന ഇനമാണ് പരീക്ഷിച്ചത്. ചന്ദനത്തോപ്പ് ഗവ.ഐടിഐയിലെ സീനിയർ ഇൻസ്ട്രക്ടറായ സുബിത്ത് 12 ഏക്കറോളം സ്‌ഥലത്ത് വിവിധ കൃഷികൾ നടത്തുന്നുണ്ട്.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
