യു.എ.ഇ : അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള യാത്രാ സമയം വെറും 1 മണിക്കൂറും 45 മിനിറ്റായിരിക്കും. സെപ്റ്റംബർ 30-ഓടെ ദുബായ് ട്രെയിൻ സ്റ്റേഷനും അൽ ദൈദ് ട്രെയിൻ സ്റ്റേഷനും തുറക്കും.
അബുദാബി – ഫുജൈറ റൂട്ടിലെ ടിക്കറ്റ് നിരക്കുകൾ: കംഫർട്ട് ക്ലാസിന് 55 ദിർഹം, പ്രീമിയം ക്ലാസിന് 120 ദിർഹം. സെപ്റ്റംബർ 30-ഓടെ ദുബായ് ട്രെയിൻ സ്റ്റേഷനും അൽ ദൈദ് ട്രെയിൻ സ്റ്റേഷനും തുറക്കും. 2026 ഡിസംബർ 30-നകം അൽ ദഫ്രയിലെ സ്റ്റേഷനുകളുടെ പ്രവർത്തനവും ആരംഭിക്കും. 2027 മാർച്ച് 30-ന് ഷാർജ ട്രെയിൻ സ്റ്റേഷൻ കൂടി തുറക്കുന്നതോടെ എത്തിഹാദ് റെയിലിന്റെ പാസഞ്ചർ റെയിൽ പാത പൂർണ്ണമാകും.
2026 ജൂൺ 23 മുതൽ എത്തിഹാദ് റെയിലിൻ്റെ മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക വെബ്സൈറ്റും ഉൾപ്പെടെയുള്ള വിവിധ വഴികളിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
Kundara MEDIA
Facebook | Instagram | Youtube | Website
