Monday, August 3, 2026

72-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം; മികച്ച നടൻ മലയാളികളുടെ സ്വന്തം മമ്മൂട്ടി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനുള്ള പുരസ്കാരം നേടി മലയാളത്തിൻ്റെ സ്വന്തം മമ്മൂട്ടി. രണ്ടുപേരാണ് ഇത്തവണ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്. നടൻ മമ്മൂട്ടിക്കും കാർത്തിക് ആര്യനുമാണ് പുരസ്കാരങ്ങൾ. ഭ്രമയു​ഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്.

മതിലുകൾ, ഒരു വടക്കൻ വീരഗാഥ (1990), പൊന്തൻമാട, വിധേയൻ (1994), ഡോ. ബാബാസാഹേബ് അംബേദ്കർ (1999) എന്നീ സിനിമകളിലെ അഭിനയമാണ് ഇതിനു മുമ്പ് മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്തത്. ഇതോടെ മികച്ച നടനുള്ള തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് കരസ്ഥമാക്കുന്ന നടനായി മമ്മൂട്ടി മാറി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts