Monday, August 3, 2026

മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം ബിഷപ്പ്സ് ഹൗസ് സന്ദർശിച്ചു

കൊല്ലം : രൂപതയുടെ മധ്യസ്ഥയായ കർമ്മല മാതാവിൻ്റെ തിരുനാളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ കൊല്ലം മെത്രാൻ ഡോ. പോൾ ആൻ്റെണി മുല്ലശ്ശേരിയെ തങ്കശ്ശേരി ബിഷപ്പ്സ് ഹൗസിൽ സന്ദർശിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്ണ, വിഷ്ണുനാഥ്, പ്രേമചന്ദ്രൻ എംപി, വിഷ്ണു മോഹൻ എംഎൽഎ, കൊല്ലം മേയർ എകെ ഹാഫിസ്, ഡെപ്യൂട്ടി മേയർ ഡോ. ഉദയ സുകുമാരൻ എന്നിവർ അനുഗമിച്ചു.

ഭാരതത്തിലെ പ്രഥമ രൂപതയായ കൊല്ലം രൂപതയുടെ സ്ഥാപനത്തിൻ്റെ എഴുന്നൂറാം വാർഷികാഘോഷ ഭാഗമായ ത്രിവർഷ പദ്ധതികൾ ഓഗസ്റ്റ് 9ന് ഉദ്ഘാടനം ചെയ്യുന്നതിന് മുഖ്യമന്ത്രിയെ ഓഫീസിൽ കണ്ട് ക്ഷണിക്കാൻ ബിഷപ്പ് സമയം ചോദിച്ചിരുന്നു. ജൂലൈ 16 ന് കൊല്ലത്ത് മറ്റു പരിപാടികളോടൊപ്പം ബിഷപ്പ്സ് ഹൗസിലും എത്താമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു.

രൂപതയുടെ പ്രധാന തിരുനാളിലെ മുഖ്യമന്ത്രിയുടെ ഊഷ്മളമായ സൗഹൃദ സന്ദർശനം രൂപതക്കാകമാനം അഭിമാനവും ആഹ്ലാദവും പകരുന്നതാണെന്ന് ബിഷപ്പ് പറഞ്ഞു.

കോവിൽത്തോട്ടം, കൊല്ലം തീരം, ഇരവിപുരം തീരദേശം, ഉൾനാടൻ ജലാശയ മത്സ്യ ഗ്രാമങ്ങൾ എന്നീ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളും പാരിസ്ഥിതിക വിഷമതകളും, കടൽഖനനവും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി രൂപത പി ആർ ഓ ഫാ. ലാസർ എസ്. പട്ടകടവ് അറിയിച്ചു.

കൊല്ലം ബിഷപ്പിനൊപ്പം മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ, കളക്ടർ ആനി ജൂല തോമസ്, കമ്മീഷണർ ഹേമലത എം., വികാരി ജനറൽ മോൺ. ബൈജു ജൂലിയാൻ, പി ആർ ഓ ഫാ. ലാസർ എസ്. പട്ടകടവ്, ചാൻസിലർ ഫാ. ജെറിഐസക്,പ്രൊക്കുറേറ്റർ ഫാ. ജോളി എബ്രഹാം, ബെൻസിഗർ ആശുപത്രി ഡയറക്ടർ ഫാ. ബിനു തോമസ് തുപ്പാശ്ശേരി, പേപ്പൽ ബഹുമതി ജേതാക്കളായ ജയിൻ ആൻസിൽ പ്രൊഫ വർഗീസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് നെറ്റോ, സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സൈജു സൈമൺ, അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോർജ് സെബാസ്റ്റ്യൻ, മദ്യവിരുദ്ധ സമിതി പ്രസിഡൻറ് യോഹന്നാൻ ആന്റണി, അസോസിയേറ്റ് പി ആർ ഓ ജോർജ് എഫ് സേവ്യർ, ഫാ റൊമാൻസ് ആന്റണി, ഫാ. ജോസഫ് ഡാനിയൽ, ഫാ. ജോസ് ലാസർ, ഫാ. ബിപിൻ സി.റ്റി. എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts