കുണ്ടറ: കേരളം കണ്ട യുഗ പ്രഭാവനായ ജനകീയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു.
കേരളത്തിലെ അവശരും ആലംബഹീനരുമായ ലക്ഷക്കണക്കിന് ജനങ്ങളെ അവരുടെ അവശതകളിൽ നിന്ന് കരകയറുവാൻ സഹായഹസ്തവുമായി അക്ഷീണം പ്രവർത്തിച്ച മഹാനായിരുന്നു അദ്ദേഹം., ദീർഘവീക്ഷണത്തോടെ കേരളത്തിൻറെ സമഗ്രമായ വികസനത്തിനു വേണ്ടി ഭാവനാപൂർണ്ണമായ നിലപാടുകൾ സ്വീകരിക്കുകയും അവ നടപ്പിലാക്കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്ത ദീർഘദർശിയായ മുഖ്യമന്ത്രിയായിരുന്നു. എന്നും ജനമനസ്സുകളിൽ ഒരു മുഖ്യമന്ത്രി എന്നതിലപ്പുറം സ്നേഹോഷ്മളമായ സ്ഥാനം ആർജിച്ചെടുക്കുവാൻ അദ്ദേഹത്തിൻറെ പ്രവർത്തികൾക്ക് സാധിച്ചിട്ടുണ്ടെന്നും കുളത്തൂർ രവി കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി അധ്യക്ഷനായി. അഡ്വ അരുൺ അലക്സ്, എം തോമസുകുട്ടി, അനിൽ പനിക്കവിള, വി പി സാബു,ദാസ് കൊറ്റങ്കര, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത സുരേഷ്, ലിജു വിജയൻ,ജിഷ്ണു ഗോകുലം, സന്തോഷ് കുറുപ്പ്,ജെ സെബാസ്റ്റ്യൻ, രാജേഷ് മുകുന്ദാശ്രമം, ശിവൻകുട്ടി പിള്ള, അനസ് കരിക്കോട്, അനിൽകുമാർ, രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
