കൊല്ലം : ഐ & പി.ആർ.ഡി കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി പ്രവീൺ എസ്.ആർ ചുമതലയേറ്റു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രവീൺ തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്ത് പി.ആർ.ഒ ആയിരുന്നു. കോട്ടയം, ഇടുക്കി, തിരുവനന്തപുരം ജില്ലകളിലെ ജില്ലാ ഇൻഫർമേഷൻ ഓഫീസറായും വകുപ്പ് ഡയറക്ടറേറ്റിൽ പരസ്യ വിഭാഗം, വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ വിഭാഗങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്.
Kundara MEDIA
Facebook | Instagram | Youtube | Website
