കുണ്ടറ : കുണ്ടറയിൽ വ്യവസായ പാർക്കും വിദ്യാഭ്യാസ സമുച്ചയ നിർമ്മാണവുമുൾപ്പടെ വിവിധ വകുപ്പുകളിലായി വലിയ വികസന പദ്ധതികളുടെ പ്രാഥമിക ഘട്ടമായി സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, ശുദ്ധജലം, പൊതുമരാമത്ത്, കൃഷി, മൃഗ സംരക്ഷണം എന്നീ മേഖലകൾക്ക് പ്രാമുഖ്യം നൽകിയാണ് ബജറ്റ് വിഹിതം.
കുണ്ടറയിൽ വ്യവസായ പാർക്കിൻ്റെ പ്രാഥമിക നടപടികൾക്കായി ഒരു കോടി രൂപയും കുണ്ടറയിലെ പെരിനാട് കേന്ദ്രീകരിച്ച് കുടിവെളള പദ്ധതിക്ക് പ്രാഥമികമായി ഒരു കോടി രൂപയും കുണ്ടറയിൽ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുന്നതിനായി പ്രാഥമികമായി 99 ലക്ഷം രൂപയും അനുവദിച്ചു.
കുണ്ടറ നിയോജകമണ്ഡലത്തിന്റെ പരിധിയിലുളള കൃഷി ഭവനുകൾ സ്മാർട്ടാക്കുന്നതിന് ആദ്യ ഘട്ടമായി 1.5 കോടി രൂപയും കേരളപുരം-ആയൂർ റോഡ് ബി.സി.നിലവാരത്തിൽ ഉയർത്തുന്നതിന് ആദ്യ ഘട്ടത്തിൽ ഒരു കോടി രൂപയും കൊറ്റങ്കര പുനുക്കന്നൂർ സബ് സെന്റർ കെട്ടിട നിർമ്മാണം നടത്തുന്നതിന് ഒന്നാം ഘട്ടമായി 1.5 കോടി രൂപയും കുണ്ടറ ,നെടുമ്പന മൃഗാശുപത്രി കെട്ടിടങ്ങളുടെ നിർമ്മാണത്തിൻ്റെ ആദ്യ ഘട്ടത്തിൽ ഒരു കോടി രൂപയും പെരുമ്പുഴ ഗവ.എൽ.പി.എസ്. കെട്ടിട നിർമ്മാണത്തിനായി 99 ലക്ഷം രൂപയും ബജറ്റിൽ അനുവദിപ്പിച്ചിട്ടുണ്ടെന്ന് ടൂറിസം -സാംസ്കാരിം-സിനിമ വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് അറിയിച്ചു.
Kundara MEDIA
Facebook | Instagram | Youtube | Website
