Thursday, June 11, 2026

പരിസ്ഥിതി ദിനാചരണം ജില്ലാ ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്തു. ശുചീകരണത്തോടൊപ്പം പച്ചപ്പിന്റെ പുതുനാമ്പും.

കൊല്ലം : കലക്‌ട്രേറ്റും പരിസരവും ശുചീകരിച്ചും വളപ്പിൽ വൃക്ഷതൈനട്ടും ലോകപരിസ്ഥിതിദിന പരിപാടികൾക്ക് നേതൃത്വം നൽകി ജില്ലാ കലക്ടർ ആനി ജൂല തോമസ്.

സിവിൽ സ്റ്റേഷൻ പരിസരം കൂടുതൽ മനോഹരവും വൃത്തിയുള്ളതുമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് കൂടിയാണ് തുടക്കമായത്.
സിവിൽസ്റ്റേഷൻ പരിസരത്തുള്ള കാലാവധിപിന്നിട്ട വാഹനങ്ങൾ നീക്കംചെയ്യും. അനധികൃത പാർക്കിംഗ് ഒഴിവാക്കും.

മാലിന്യംനിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും. പ്രകൃതിയെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സാമൂഹികഉത്തരവാദിത്തമാണെന്ന് മാങ്കോസ്റ്റിൻ തൈനട്ട് ഉദ്ഘാടനം നിർവഹിക്കവെ ജില്ലാ കലക്ടർ ഓർമിപ്പിച്ചു.

സിവിൽസ്റ്റേഷനിലെ ജീവനക്കാർ, കോർപ്പറേഷൻ ആരോഗ്യവിഭാഗം, ഹരിതകർമസേന പ്രവർത്തകർ, സന്നദ്ധസംഘടനകൾ എന്നിവയുടെ പങ്കാളിത്തമുണ്ടായി. എ.ഡി.എം ടി.കെ വിനീത്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവരും സന്നിഹിതരായി.

Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts