കണ്ണനല്ലൂർ: കാലങ്ങൾക്കു മുമ്പ് പി.ജെ. ജോസഫ് തുടങ്ങിവച്ച ആശയങ്ങൾ കേരളത്തിൽ ഇന്ന് ഗൗരവമായി ചർച്ച ചെയ്യേണ്ട സമയമാണെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കുളത്തൂർ രവി അഭിപ്രായപ്പെട്ടു. മാലിന്യമില്ലാത്ത മലയാള നാട്, പരിസ്ഥിതി സൗഹൃദ കേരളം, ലഹരി മുക്ത കേരളം തുടങ്ങി അദ്ദേഹം വർഷങ്ങൾക്കു മുമ്പ് ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ഇന്ന് യുഡിഎഫ് ഭരണത്തിൽ ഏറിയ സാഹചര്യത്തിൽ നടപ്പിലാക്കുന്നതിന് സംസ്ഥാന സർക്കാരും മുൻകൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോകം ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തിന് മനുഷ്യൻ തന്നെയാണ് ഒരു പ്രധാന കാരണമെന്നും അതിൽ നിന്ന് മുക്തരാവാൻ ജനങ്ങൾ ഓരോരുത്തരും മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണനല്ലൂരിൽ കേരള കോൺഗ്രസ് കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം .
കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അരുൺ അലക്സ് അധ്യക്ഷനായി. പാർട്ടി കൊല്ലം ജില്ല വൈസ് പ്രസിഡൻറ് വെങ്കിട്ട രമണൻ പോറ്റി മുഖ്യപ്രഭാഷണവും വൃക്ഷ തൈ വിതരണവും നിർവഹിച്ചു. ഭാരവാഹികളായ അനിൽ പനിക്കവിള, വി പി സാബു, ലിജു വിജയൻ , ദാസ് കൊറ്റംകര , ജെ സെബാസ്റ്റ്യൻ, സന്തോഷ് കുറുപ്പ്, ജിഷ്ണു ഗോകുലം, നന്ദകുമാർ സോമരാജൻ,സാൻ്റോ കാഞ്ഞിരകോട്, ശിവൻകുട്ടി പിള്ള, മുഹമ്മദ് നബീൽ, ഗൗതം തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on
KUNDARA MEDIA
Facebook | Instagram | Youtube | Website
